തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്‌ഡൗണും ശക്‌തമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിന് ശേഷവും മലപ്പുറത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല. ജില്ലയിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഒൻപതാം ദിവസം പിന്നിടുകയാണ്. കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്‌ഥാന ശരാശരിയേക്കാൾ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിരുന്നു.
നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവരെ ആന്റിജൻ പരിശോധന നടത്തുകയും പോസിറ്റീവായവരെ സിഎഫ്‌എല്‍ടിസികളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാല്‍ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെ സിഎഫ്‌എല്‍ടിസികളിലേക്ക് മാറ്റുകയും ചെയ്യും.
പാലക്കാട് ജില്ലയിലും സമാനമായ സ്‌ഥിതിയാണുള്ളത്. ജില്ലയിലെ 60 തദ്ദേശ സ്‌ഥാപനങ്ങളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇടറോഡുകൾ പൂർണമായും അടച്ചു. കടകൾക്ക് ഉച്ചക്ക് രണ്ട് മണി വരെ മാത്രമേ പ്രവർത്തന അനുമതിയുള്ളൂ.
Also Read: സംസ്‌ഥാനത്തെ വ്യാജ പൾസ് ഓക്‌സീമീറ്റർ വിപണനം; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ





































