ഡെൽഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. ഇക്കാര്യം നിർദ്ദേശിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. പൊതു താൽപ്പര്യ ഹരജിയിൻമേലാണ് കോടതിയുടെ ഇടപെടൽ.
വീട്ടിൽ ചെറിയ കുട്ടികളുള്ളവർക്ക് വാക്‌സിനേഷനിൽ മുൻഗണന നൽകാനും കോടതി ആവശ്യപ്പെട്ടു. അതേസമയം കുട്ടികളിലും കോവിഡ് പ്രതിരോധ വാക്‌സിനേഷന് തയ്യാറാണെന്ന് ഫൈസർ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസർ നൽകിയിട്ടുണ്ട്.








































