ഡെൽഹി: രാജ്യത്ത് കോവിഡ് കാരണം മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. കോവിഡിൽ അനാഥരായ കുട്ടികളെ കണ്ടെത്താനായിരിക്കണം സംസ്ഥാനങ്ങൾ ആദ്യ പരിഗണന നൽകേണ്ടതെന്ന് ജസ്റ്റിസ് നാഗേശ്വര റാവു നിരീക്ഷിച്ചിരുന്നു.
കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയേക്കും. അതേസമയം കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ നേരത്തെ തന്നെ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
Must Read: കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ഇഡി ഏറ്റെടുക്കും








































