തിരുവനന്തപുരം : ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് സിബിഐ ഓഫിസില്‍ ഇന്ന് ഉച്ചയോടെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. വയലിനിസ്റ്റ് ആയ ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു സ്റ്റീഫന്‍.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് മൊഴിയെടുപ്പ് ആരംഭിച്ചത്. വെകുന്നേരം 6.30 വരെ മൊഴിയെടുപ്പ് തുടര്‍ന്നു. രേഖപ്പെടുത്തിയ മൊഴി പരോശോധനക്ക് വിധേയമാക്കിയ ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചു വരുത്തുമെന്ന് സിബിഐ അറിയിച്ചു.
Read also : കെ ടി ജലീലിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു
ബാലഭാസ്‌ക്കറുമായുള്ള സ്റ്റീഫന്റെ സാമ്പത്തിക ഇടപാടുകളും മറ്റ് ബന്ധങ്ങളുമാണ് സിബിഐ രേഖപ്പെടുത്തിയത്. മൊഴിയെടുക്കലിന്റെ ഭാഗമായി ഉടന്‍ തന്നെ സംഗീത സംവിധായകനും ബാലഭാസ്‌ക്കറിന്റെ സുഹൃത്തുമായ ഇഷാന്‍ ദേവിനെയും, ബാലഭാസ്‌ക്കറിന്റെ ബാന്‍ഡില്‍ ഉണ്ടായിരുന്നവരെയും വിളിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബാലഭാസ്‌ക്കറിന് അപകടം സംഭവിച്ച സ്ഥലത്ത് സംഗീത മേഖലയിലുള്ള വ്യക്തിയെ കണ്ടതായി കലാഭവന്‍ സോബി മൊഴി നല്‍കിയിരുന്നു. മൊഴികള്‍ കൃത്യമാണോ എന്ന് പരിശോധിക്കാന്‍ നുണ പരിശോധനക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായി കലാഭവന്‍ സോബി, പ്രകാശന്‍ തമ്പി, വിഷ്‌ണു സോമസുന്ദരം, ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ ആയ അര്‍ജുന്‍ എന്നിവരെ ഉടന്‍ തന്നെ നുണ പരിശോധനക്ക് വിധേയരാക്കും.
Read also : ‘ഈവിള്‍ ഐ’ ട്രെയ്‌ലര്‍ പുറത്ത്







































