തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം നാളെ ചേരും. സാധാരണഗതിയിൽ ബുധനാഴ്ചകളിലാണ് യോഗം ചേരാറുള്ളത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് യോഗം നാളെ ചേരുന്നത്. 9.63 ആയിരുന്നു ഇന്ന് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നാളെ ചേരുന്ന അവലോകന യോഗത്തിൽ സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കും. പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെയായ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകാനുള്ള ആലോചന. നേരത്തെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്ന ഇടങ്ങളിലും നിലവിൽ ടിപിആർ കുറഞ്ഞിട്ടുണ്ട്.
ആരാധനാലയങ്ങൾ ഉൾപ്പടെ തുറക്കാനുള്ള അനുമതി നാളെ നൽകിയേക്കും എന്നാണ് പുറത്തുവരുന്ന സൂചന. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഷൂട്ടിങ്ങുകളും അനുവദിച്ചേക്കും. നാളെ ചേരുന്ന യോഗത്തിന് ശേഷം ഇവ സംബന്ധിച്ച അന്തിമ തീരുമാനം അറിയാൻ സാധിക്കും.
Read also: ആർടിപിസിആർ ടെസ്റ്റ് നിരക്ക്; സ്വകാര്യ ലാബുകളുടെ അപ്പീൽ തള്ളി






































