കോവിഡ് അവലോകന യോഗം നാളെ; സംസ്‌ഥാനത്ത്‌ കൂടുതൽ ഇളവുകൾക്ക് സാധ്യത

By Trainee Reporter, Malabar News
kerala covid
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് അവലോകന യോഗം നാളെ ചേരും. സാധാരണഗതിയിൽ ബുധനാഴ്‌ചകളിലാണ് യോഗം ചേരാറുള്ളത്. സംസ്‌ഥാനത്ത്‌ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് യോഗം നാളെ ചേരുന്നത്.  9.63 ആയിരുന്നു ഇന്ന് സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. നാളെ ചേരുന്ന അവലോകന യോഗത്തിൽ സംസ്‌ഥാനത്ത്‌ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കും. പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെയായ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകാനുള്ള ആലോചന. നേരത്തെ ഉയർന്ന ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്ന ഇടങ്ങളിലും നിലവിൽ ടിപിആർ കുറഞ്ഞിട്ടുണ്ട്.

ആരാധനാലയങ്ങൾ ഉൾപ്പടെ തുറക്കാനുള്ള അനുമതി നാളെ നൽകിയേക്കും എന്നാണ് പുറത്തുവരുന്ന സൂചന. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഷൂട്ടിങ്ങുകളും അനുവദിച്ചേക്കും. നാളെ ചേരുന്ന യോഗത്തിന് ശേഷം ഇവ സംബന്ധിച്ച അന്തിമ തീരുമാനം അറിയാൻ സാധിക്കും.

Read also: ആർടിപിസിആർ ടെസ്‌റ്റ് നിരക്ക്; സ്വകാര്യ ലാബുകളുടെ അപ്പീൽ തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE