വാഷിങ്ടൺ: കൊറോണ വൈറസിന്റെ ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്ക് എതിരെ ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവാക്സിൻ ഫലപ്രദമെന്ന് പഠനം. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കോവാക്സിൻ സ്വീകരിച്ചവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വാക്സിൻ എടുത്തവരിൽ വകഭേദങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ആന്റിബോഡി ഉണ്ടായതായി എൻഐഎച്ച് കണ്ടെത്തി.
യുകെയിലാണ് ആൽഫ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഡെൽറ്റയുടെ സാന്നിധ്യം ആദ്യം കണ്ടെത്തിയത് ഇന്ത്യയിലുമാണ്. വ്യാപനശേഷി കൂടുതലായതിനാൽ ഈ വകഭേദങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
Also Read: കോവിഡ് മരണം; കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി






































