തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 40 വയസുകാരനാണ് സിക വൈറസ് സ്‌ഥിരീകരിച്ചത്. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകളിൽ ഒന്നിലാണ് വൈറസ് സാന്നിധ്യം ഉണ്ടായിരുന്നത്. ആലപ്പുഴ എന്‍ഐവിയിലാണ് സാമ്പിളുകൾ പരിശോധിച്ചത്.
ആദ്യഘട്ടമായി അയച്ച 17 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്‌ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രണ്ടാംഘട്ടമായി അയച്ച 27 സാമ്പിളുകളിലാണ് ഒരാള്‍ക്ക് സിക വൈറസ് സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്ത് സിക വൈറസ് സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം 15 ആയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പാറശ്ശാല സ്വദേശിയും തിരുവനന്തപുരം കോര്‍പറേഷനിലെ താമസക്കാരിയുമായ ഗര്‍ഭിണിക്കാണ് കേരളത്തില്‍ ആദ്യം സിക സ്‌ഥിരീകരിച്ചത്.
Most Read: കോവിഡ് നിയന്ത്രണവിധേയം; ഇളവുകൾ ദുരുപയോഗം ചെയ്യരുത്; മുന്നറിയിപ്പ്







































