തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്. ആളുകള്‍ കൂട്ടം കൂടുന്നിടങ്ങളില്‍ കോവിഡ‍് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കേരളം കർശനമായി ഉറപ്പാക്കണം. പ്രതിവാര കേസുകളും മരണ നിരക്കും കർശനമായി നിരീക്ഷിക്കണമെന്നും കത്തില്‍ ആരോഗ്യ സെക്രട്ടറി പറയുന്നു.
കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് വീണ്ടും വിദഗ്‌ധ സംഘത്തെ അയക്കാനുള്ള തീരുമാനത്തിലാണ് ആരോഗ്യമന്ത്രാലയം. പകര്‍ച്ചവ്യാധി വിദ്ഗധര്‍ ഉള്‍പ്പെടെയുള്ളവർ അടങ്ങുന്ന സംഘമാകും കേരളത്തിലെത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രതിനിധികള്‍ കേരളത്തിലെയും മഹാരാഷ്‌ട്രയിലേയും ചീഫ് സെക്രട്ടറിമാരെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
കേരളം കൂടുതല്‍ ജാഗ്രത പുലർത്തണമെന്നാണ് ജൂലൈ ആദ്യവാരം കേരളം സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട് വ്യക്‌തമാക്കുന്നത്. രാജ്യത്ത് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കോവിഡ് പ്രതിദിന കണക്കില്‍ 50 ശതമാനവും കേരളത്തില്‍ നിന്നാണ്.
Also Read: 5 ലക്ഷം ഡോസ് വാക്‌സിൻ കൊച്ചിയിലെത്തി; താൽകാലിക പരിഹാരം





































