5 ലക്ഷം ഡോസ് വാക്‌സിൻ കൊച്ചിയിലെത്തി; താൽകാലിക പരിഹാരം

By Staff Reporter, Malabar News
covid Vaccine-kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമാകുന്നു. അഞ്ച് ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ കൊച്ചിയിലെത്തി. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകൾക്കായി ഇന്ന്‌ രാ‌ത്രിയോടെ ഇത് വിതരണം ചെയ്യും.

രണ്ട് ദിവസമായി കുത്തിവെപ്പ് പൂർണമായും നിലച്ച തിരുവനന്തപുരം മേഖലയിലേക്കായി 55,000 ഡോസ് വാക്‌സിൻ ആണ് ലഭിക്കുക. ഇതിനൊപ്പം ഇന്ന് രാത്രിയിൽ തിരുവനന്തപുരം മേഖലയ്‌ക്ക് മാത്രമായി 1.4 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ കൂടി എത്തും. തലസ്‌ഥാനത്തേക്ക് 24,500 ഡോസ് കോവാക്‌സിനും എത്തിയിട്ടുണ്ട്. നാളെ തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കോവാക്‌സിൻ വിതരണം ഉണ്ടായിരിക്കുന്നതാണ്.

അതേസമയം വെള്ളിയാഴ്‌ചയോടെ സംസ്‌ഥാനത്ത് പൂർണ തോതിൽ വാക്‌സിൻ വിതരണം പുനരാരംഭിക്കാൻ ആകുമെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പരമാവധി പേരിൽ ഉടൻ തന്നെ ഒരു ഡോസെങ്കിലും എത്തിക്കാനാണ് ശ്രമം.

ഓണത്തിന് മുൻപ് കൂടുതൽ വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമായാല്‍ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Read: രാജ്യത്ത് ഫൈസര്‍ വാക്‌സിന്‍ ഉടന്‍ ലഭ്യമാകില്ല; കേന്ദ്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE