‘കോവിഡ് നിരീക്ഷണത്തിൽ കേരളത്തിന് വീഴ്‌ചയുണ്ടായി’; കേന്ദ്ര സംഘത്തിന്റെ റിപ്പോർട്

By News Desk, Malabar News
covid delta plus variant
Representational image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിരോധിക്കുന്നതില്‍ കേരളത്തിന് വീഴ്‌ച സംഭവിച്ചെന്ന് കേന്ദ്ര സംഘം. കേരളത്തിൽ വീടുകളിലെ കോവിഡ് നിരീക്ഷണത്തിൽ വീഴ്‌ചയുണ്ടായി. രോഗികളുടെ എണ്ണം കൂടാൻ കാരണം വീടുകളിലെ നിരീക്ഷണം പാളിയതാണെന്നും കേന്ദ്ര സംഘം വിലയിരുത്തി.

ആഘോഷങ്ങൾക്കായി ഇളവ് നൽകിയത് തിരിച്ചടിയായില്ല. വീടുകളിൽ കഴിഞ്ഞ കോവിഡ് പോസിറ്റീവായവരെ കൃത്യമായി നിരീക്ഷിച്ചില്ല. ഇവരിൽ നിന്ന് പലർക്കും രോഗം പകരാൻ കാരണമായെന്നും കേന്ദ്ര റിപ്പോർട് ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘം ആരോഗ്യ മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട് സമര്‍പ്പിച്ചു. എൻസിഡിസി (നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ) ഡയറക്‌ടർ ഡോ. സുജീദ് സിങിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ സന്ദർശനം നടത്തിയത്.

Malabar News: വയനാട്ടിൽ 66 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE