വയനാട്ടിൽ 66 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി

By Staff Reporter, Malabar News
covid vaccination-kerala
Representational Image
Ajwa Travels

കൽപ്പറ്റ: കോവിഡ്‌ വ്യാപനത്തിനിടയിലും വാക്‌സിനേഷനിൽ കൈവരിച്ച പുരോഗതി ജില്ലയ്‌ക്ക്‌ നേട്ടമാവുന്നു. 18 വയസിന് മുകളിൽ പ്രായമുള്ള ജില്ലയിലെ 66 ശതമാനം പേരും ആദ്യ ഡോസ്‌ സ്വീകരിച്ചു. ശേഷിക്കുന്ന 34 ശതമാനത്തിനും വാക്‌സിൻ നൽകാനുള്ള നടപടി പുരോഗമിക്കുകയാണ്. ആകെയുള്ള 6,51,967 പേരിൽ 4,94,106 പേരും ഇതുവരെ വാക്‌സിനെടുത്തു. 29.2 ശതമാനം പേരാണ്‌ രണ്ട്‌ ഡോസും സ്വീകരിച്ചത്‌.

45 വയസിന് മുകളിലുള്ളവരിൽ 2,76,861 പേർ ആദ്യ ഡോസ്‌ കുത്തിവെപ്പെടുത്തു. ഇതിൽ 1,56,809 പേർ (56.6 ശതമാനം) രണ്ടാം ഡോസും സ്വീകരിച്ചു. 18 വയസിനും 44 വയസിനും ഇടയിൽ 48.5 ശതമാനം പേർക്ക്‌ സമ്പൂർണ വാക്‌സിനേഷൻ (രണ്ട് ഡോസുകളും) നൽകി. വാക്‌സിനേഷൻ ലഭിച്ചവർക്ക് കോവിഡ്‌ പിടിപെട്ടാലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാറില്ലെന്ന് ആരോഗ്യവകുപ്പ്‌ അധികൃതർ വ്യക്‌തമാക്കി.

Read Also: ബന്ധുനിയമനം; കെടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE