കൊച്ചി: പേപ്പര്‍ ഉപയോഗം കുറക്കാന്‍ നിര്‍ദേശവുമായി ഹൈക്കോടതി. ഇനിമുതല്‍ ഹരജികളും സത്യവാങ്മൂലവും എ ഫോര്‍ പേപ്പറുകളില്‍ ഫയല്‍ ചെയ്യാമെന്ന ഉത്തരവ് ഇറക്കിയിരിക്കുകയാണ് കോടതി. ഇതോടെ നിലവിലുള്ള ലീഗല്‍ സൈസ് പേപ്പറുകള്‍ ഇനി ഹൈക്കോടതിയില്‍ എ ഫോര്‍ സൈസ് പേപ്പറിന് വഴിമാറും.
ഇതോടൊപ്പം പേപ്പറിന്റെ ഇരു വശത്തും പ്രിന്റ് എടുക്കാമെന്നും പുതിയ ഉത്തരവില്‍ പറയുന്നുണ്ട്. ഇതു വഴി പേപ്പര്‍ ഉപയോഗം കുറക്കാമെന്നും നടപടി പരിസ്ഥിതിക്ക് ഏറെ ഗുണകരമാകുമെന്നും കോടതി പ്രതീക്ഷിക്കുന്നു. കൂടാതെ ഫയലിംഗിന്റെ പേപ്പര്‍ ചെലവും ഗണ്യമായി കുറയും.
സുപ്രീം കോടതിയില്‍ നേരത്തെ തന്നെ ഈ നിര്‍ദേശം നടപ്പിലാക്കിയിട്ടുണ്ട്. അഭിഭാഷക സമൂഹത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നീക്കം. ലീഗല്‍ സൈസ് പേപ്പറിന് വന്നിരുന്ന ദൗര്‍ലഭ്യം ഇനി അഭിഭാഷകര്‍ക്ക് ബുദ്ധിമുട്ടാകില്ല. ഉത്തരവ് വന്നതോടെ ഇനി കേരളത്തിന് പുറത്ത് നിന്നും വിദേശത്ത് നിന്നും വരുന്ന രേഖകള്‍ തെറ്റുകള്‍ ഇല്ലാതെ ഹാജരാക്കാനും സാധിക്കും.
Read Also: ഡോക് ലാം സംഭവത്തിന് ശേഷം ചൈന അതിർത്തിയിൽ പടയൊരുക്കം നടത്തുന്നു