കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ; മലയാളത്തിൽ വിധി എഴുതി ഹൈക്കോടതി

ഉത്തരവ് മലയാളത്തിൽ പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ളീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

By Trainee Reporter, Malabar News
Court order in local language
Ajwa Travels

കൊച്ചി: കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള ചരിത്ര തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്‌റ്റിസിന്റെ ഡിവിഷൻ ബെഞ്ചാണ് മലയാളത്തിൽ കോടതിവിധി എഴുതിയത്. രണ്ടു ഉത്തരവുകളാണ് പരീക്ഷണ അടിസ്‌ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി.

ചീഫ് ജസ്‌റ്റിസ്‌ എം മണികുമാർ, ജസ്‌റ്റിസ്‌ ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവാണ് മലയാളത്തിലാക്കി ഹൈക്കോടതി വെബ്സൈറ്റിൽ ആദ്യം അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്‌. നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് മലയാള പരിഭാഷ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ മലയാളി പൊതുസമൂഹം സാധാരണ ജീവിതത്തിൽ ഉപയോഗിക്കാത്ത, മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ചില പദപ്രയോഗങ്ങളും വാക്കുകളും ഉത്തരവിൽ കടന്നുകൂടിയിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

ഇംഗ്ളീഷ് ഭാഷയിൽ നിന്ന് പദാനുപദ തർജമ ചെയ്യുന്നതിനാൽ ചിലയിടങ്ങളിലൊക്കെ ഒരൊറ്റ സെന്റൻസ് വലിയൊരു പാരഗ്രാഫാണ്. അതേസമയം, ഉത്തരവ് മലയാളത്തിൽ പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ളീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും ഹൈക്കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.

കോടതി ഉത്തരവുകൾ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശിക ഭാഷയിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായി കേരളാ ഹൈക്കോടതിയാണ് ഈ മാറ്റം അംഗീകരിച്ചു രണ്ടു ഉത്തരവുകൾ മലയാളത്തിലാക്കി പുറത്തിറക്കിയത്. കോടതി വിധിന്യായങ്ങൾ വായിച്ചു മനസിലാക്കാൻ സാധാരണക്കാരന് പെടാപ്പാടായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയ്‌ക്കാണ്‌ ഉത്തരവുകൾ പ്രാദേശിക ഭാഷയിൽ ആക്കുന്നത്.

Most Read: യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE