പോലീസ് ‘ഭാഷ’ വേണ്ട; ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി

By News Desk, Malabar News
Representational Image

കൊച്ചി: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ജനങ്ങളോട് ഇടപഴകുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഇതിന് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു.

തൃശൂർ ചേർപ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കേരളത്തിൽ അടുത്തിടെ പോലീസിന്റെ പെരുമാറ്റത്തിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു കോടതി നിരീക്ഷണം.

കൂടാതെ, നോക്കുകൂലി സമ്പ്രദായം നിർത്തലാക്കണമെന്ന സുപ്രധാന നിർദ്ദേശവും ഇതേ ബെഞ്ച് മുന്നോട്ടുവെച്ചു. കേരളത്തിന്റെ പ്രതിഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും, കേരളത്തെ കുറിച്ച് തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ചുമട്ടുതൊഴിലാളികളുടെ പ്രശ്‌നങ്ങൾ നിയമപരമായി പരിഹരിക്കണമെന്നും ഇതിന് നോക്കുകൂലി പരിഹാരമല്ലെന്നും കോടതി നിരീക്ഷിച്ചു.

Also Read: സംസ്‌ഥാനത്ത് സമ്പൂർണ അടച്ചിടൽ കോവിഡ് പ്രതിരോധത്തിന് പ്രായോഗികമല്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE