ഡെൽഹി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. ആറു മാസങ്ങള്‍ക്കു ശേഷം ആരംഭിക്കുന്ന യോഗത്തിലെ പ്രധാന അജണ്ട കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവലോകനമാണ്.
ബംഗാൾ തിരഞ്ഞെടുപ്പിലെ തകര്‍ച്ചയില്‍ സംഘടനാപരമായ തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ടാണ് ബംഗാള്‍ ഘടകത്തിന്റെ അവലോകന റിപ്പോര്‍ട്. ഇക്കാര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ ഓണ്‍ലൈനായി ചേരുന്ന സിസി യോഗത്തിലുണ്ടാകും.
ദേശീയ തലത്തില്‍ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നീക്കങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടും കേന്ദ്രകമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
പെഗസിസ് വിവാദം, കര്‍ഷക പ്രതിഷേധം എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭാ കയ്യാങ്കളി കേസില്‍ കേരളാ സര്‍ക്കാരിന്റെ നിലപാട് കേന്ദ്രനേതൃത്വം അംഗീകരിച്ച സാഹചര്യത്തില്‍ ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രമേ വിഷയം ചര്‍ച്ചയ്ക്ക് വരുവെന്ന് നേതാക്കള്‍ അറിയിച്ചു.
Also Read: ബിടെക് പരീക്ഷ; വിദ്യാർഥികളുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും








































