സിപിഎം കേന്ദ്ര കമ്മിറ്റി; പ്രകാശ് കാരാട്ടിന് കോവിഡ്

By Syndicated , Malabar News
covid-for-cpm-leaders
Ajwa Travels

ന്യൂഡെൽഹി: സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു. ഹൈദരാബാദിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് രോഗം സ്‌ഥിരീകരിച്ചത്‌. കാരാട്ടിനെ കൂടാതെ പാർട്ടി നേതാക്കളായ വൃന്ദ കാരാട്ട്, മുരളീധരൻ, എആർ സിന്ധു തുടങ്ങിയവരും കോവിഡ് പോസിറ്റീവായെന്നു റിപ്പോർട്. 3 ദിവസമായി ഹൈദരാബാദിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

യോഗത്തിൽ പങ്കെടുക്കാൻ എത്തുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇങ്ങനെ എത്തിയവരാണു മടങ്ങും മുൻപ് പോസിറ്റീവായത്. ഒരു ഘട്ടത്തിൽ യോഗം ഓൺലൈനായി നടത്താൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

Read also: പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; പ്രിയങ്കാ ഗാന്ധിക്ക് എന്തുകാര്യമെന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE