ലുധിയാന: പഞ്ചാബിൽ പുതിയ രാഷ്‌ട്രീയ പാർടി രൂപവൽക്കരിച്ച് വ്യവസായികള്‍. ഭാരതീയ കിസാന്‍ യൂണിയന്‍ (ചാദുനി) നേതാവ് ഗുര്‍ണാം സിങ് ചാദുനിയെ പാർടിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായും പ്രഖ്യാപിച്ചു. ‘ഭാരതീയ ആര്‍തിക് പാർടി’ എന്നാണ് പുതിയ രാഷ്‌ട്രീയ പാർടിയുടെ പേര്.
ട്രേഡേഴ്‌സ് അസോസിയേഷന്‍ നേതാവ് തരുണ്‍ ഭവയാണ് പാർടിയുടെ സ്‌ഥാപക ദേശീയ പ്രസിഡണ്ട്. കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതാവും പുതിയ പാർടിയെന്നും നിയമസഭയിലേക്കുള്ള 117 സീറ്റുകളിലും സ്‌ഥാനാർഥികളെ നിര്‍ത്തുമെന്നും ചാദുനി ലുധിയാനയില്‍ പറഞ്ഞു. കോൺഗ്രസും ബിജെപിയും കർഷകരെയും വ്യാപാരികളെയും തൊഴിലാളികളെയും അവഗണിക്കുകയാണ്. ഇവർക്ക് വേണ്ടിയാണ് പുതിയ പാർടി പ്രവർത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കണമെന്ന് ഗുര്‍ണാം സിങ് നേരത്തെ ആഹ്വാനം ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന് സംയുക്‌ത കര്‍ഷക മോര്‍ച്ചയില്‍ നിന്നും ഏഴ് ദിവസത്തേക്ക് ചാദുനിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. സമരം കേന്ദ്രത്തിന്റെ കര്‍ഷക നയങ്ങള്‍ക്ക് എതിരെയാണെന്നും രാഷ്‌ട്രീയം കർഷകരുടെ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെൻഷൻ.
Most Read: രാജ്യസഭയിൽ നാടകീയ രംഗങ്ങൾ; ഫയലുകൾ കീറിയെറിഞ്ഞ് എംപിമാർ







































