തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിക്ക് കോവിഡ് വാക്സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തുടർന്ന് അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിന് പിന്നാലെ 25കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ മണിയറയിലാണ് സംഭവം. മലയിൻകീഴ് സ്വദേശിയായ ശ്രീലക്ഷ്മിക്കാണ് രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചത്. യുവതി നിലവിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുക്കാൻ പോയപ്പോഴാണ് യുവതിക്ക് രണ്ട് ഡോസ് വാക്സിനും ഒരുമിച്ച് കുത്തിവച്ചതെന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. എന്നാൽ യുവതിയോട് വാക്സിൻ എടുത്തതാണോയെന്ന് ചോദിച്ചിരുന്നു എന്നും, ഇല്ലെന്ന് മറുപടി കിട്ടിയതിനെ തുടർന്നാണ് കുത്തിവെപ്പ് എടുത്തതെന്നും ആശുപത്രി ജീവനക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Read also: ആലപ്പുഴ എൻഎച്ച് നിർമാണം; ജി സുധാകരന് പൊതുമരാമത്ത് മന്ത്രിയുടെ പിന്തുണ







































