ഡെൽഹി: രാജ്യത്ത് 25,166 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 24 മണിക്കൂറിനിടെ 437 മരണം ഔദ്യോഗികമായി റിപ്പോർട് ചെയ്‌തിട്ടുണ്ട്. 1.98 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 154 ദിവസത്തെ എറ്റവും കുറവ് പ്രതിദിന കണക്കാണ് ഇന്ന് റിപ്പോർട് ചെയ്‌തിരിക്കുന്നത്.
കേന്ദ്ര സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചത് 4,32,079 പേരാണ്. 3,69,846 പേർ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിലുണ്ടെന്നും 3,14,48,754 പേർ ഇത് വരെ രോഗമുക്‌തി നേടിയെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 97.51 ശതമാനമാണ് നിലവിൽ രോഗമുക്‌തി നിരക്ക്.
Also Read: സോളാർ കേസ്; ഉമ്മൻ ചാണ്ടിയടക്കം 6 പേർക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ








































