കോവിഡാനന്തര ചികിൽസാ നിരക്ക്; സർക്കാർ ഉത്തരവായി

By News Desk, Malabar News
Ventilator-ICU Kottapadi Taluk Hospital
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡാനന്തര രോഗങ്ങളുള്ളവരുടെ ചികിൽസാ നിരക്ക് തീരുമാനിച്ച് സർക്കാർ ഉത്തരവായി. രജിസ്‌ട്രേഷൻ, കിടക്ക, നഴ്‌സിങ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പെടെ എൻഎബിഎച്ച് അക്രഡിറ്റേഷൻ ഉള്ള സ്വകാര്യ ആശുപത്രികളിൽ ജനറൽ വാർഡുകളിൽ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു.

അക്രഡിറ്റേഷൻ ഇല്ലാത്ത സ്വകാര്യ ആശുപത്രിയിൽ ജനറൽ വാർഡിൽ 2645 ആയിരിക്കും നിരക്ക്. സർക്കാർ ആശുപത്രികളിൽ വാർഡിന് 750 രൂപ ഈടാക്കാം. ഹൈ ഡിപ്പൻഡൻസി യൂണിറ്റിൽ 1250, ഐസിയു-1500, വെന്റിലേറ്റർ ഉള്ള ഐസിയുവിന് 2000 രൂപ എന്നിങ്ങനെയും ഈടാക്കാമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

  • സ്വകാര്യ ആശുപത്രി നിരക്ക്

ജനറൽ വാർഡ്

എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 2645

അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 2910

ഹൈ ഡിപ്പൻഡൻസി യൂണിറ്റ്

എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരു ദിവസത്തെ നിരക്ക്- 3795

അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 4175

ഐസിയു

എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 7800

അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 8580

വെന്റിലേറ്ററോടുകൂടി ഐസിയു

എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ഒരുദിവസത്തെ നിരക്ക്- 13,800

അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളിൽ- 15,180

കോവിഡാനന്തര രോഗലക്ഷണങ്ങൾ, കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന മൾട്ടി സിസ്‌റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം, ശ്വാസകോശ ബുദ്ധിമുട്ടുകൾ എന്നിവയ്‌ക്കും ചികിൽസയ്ക്കും ഒരേ നിരക്കാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമായവർക്ക് സർക്കാർ ആശുപത്രിയിൽ തുടർന്നും സൗജന്യചികിൽസ ലഭ്യമാകും.

Read Also: 20,000 അഫ്‌ഗാൻ പൗരൻമാർക്ക് അഭയം നൽകാൻ ഒരുങ്ങി ബ്രിട്ടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE