ന്യൂഡെൽഹി: രാജ്യത്ത് ഒക്‌ടോബറോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി വിദഗ്‌ധ സമിതി റിപ്പോർട്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്‌റ്റർ മാനേജ്മെന്റിന്റെ വിദഗ്‌ധ സമിതിയാണ് റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്‌തിട്ടുണ്ട്.
മൂന്നാം തരംഗം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും എൻഐഡിഎം വ്യക്‌തമാക്കി. കുട്ടികളിൽ രോഗബാധ വർധിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ ആശുപത്രികള്‍, ആംബുലന്‍സുകള്‍, ഡോക്‌ടർമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തണം.
കുട്ടികളിലെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ സംവിധാനം ഒരുക്കണമെന്നും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള കുട്ടികൾക്ക് വാക്‌സിനേഷനിൽ മുൻഗണന നൽകുന്ന രീതിയിൽ ക്രമീകരണങ്ങൾ തുടങ്ങണമെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. എല്ലാ ആശുപത്രികളിലും ശിശുരോഗ വിദഗ്‌ധരുടെ സേവനം ഉറപ്പാക്കണമെന്നും വിദഗ്‌ധ സമിതി ആവശ്യപ്പെട്ടു.
Read also: സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ; പിടിച്ചുപറി സംഘം പിടിയിൽ






































