ന്യൂഡെൽഹി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌ഥാനം ഭഗത് സിംഗിന് തുല്യമാണെന്ന നിയമസഭാ സ്‌പീക്കര്‍ എംബി രാജേഷിന്റെ പ്രസ്‌താവനക്ക് എതിരെ യുവമോർച്ച. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് എംബി രാജേഷ് അപമാനിച്ചെന്ന് കാണിച്ച് യുവമോർച്ച ഡെൽഹി പോലീസിൽ പരാതി നൽകി. യുവമോർച്ച നേതാവ് അനൂപ് ആന്റണിയാണ് പരാതിക്കാരൻ.
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്‌ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്‌മരണ പരിപാടിയുടെ ഉൽഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് എംബി രാജേഷ് പ്രസ്‌താവന നടത്തിയത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം നാട്ടില്‍ രക്‌തസാക്ഷിത്വം ചോദിച്ചു വാങ്ങിയ അദ്ദേഹം ഭഗത് സിംഗിന് തുല്യമാണെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്‌ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ല, മലയാള രാജ്യമെന്നായിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്‌തുനിഷ്‌ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read: കർഷകസമരം; ഗതാഗത പ്രശ്‌നങ്ങൾ സർക്കാരുകൾ പരിഹരിക്കണം- സുപ്രീം കോടതി







































