കർഷകസമരം; ഗതാഗത പ്രശ്‌നങ്ങൾ സർക്കാരുകൾ പരിഹരിക്കണം- സുപ്രീം കോടതി

By Staff Reporter, Malabar News
farmers-protests-supreme-court-criticize
Representational Image
Ajwa Travels

ന്യൂഡെൽഹി: കർഷക സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസപ്പെടുത്തരുതെന്ന് നിർദ്ദേശിച്ച് സുപ്രീം കോടതി. ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി നൽകിയ പൊതു താൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിർദ്ദേശം മുന്നോട്ട് വെച്ചത്.

കർഷക സമരത്തെ തുടർന്നുള്ള ഗതാഗത പ്രശ്‌നം സർക്കാരുകൾ പരിഹരിക്കണം. അതിർത്തിയിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് കേന്ദ്ര-യുപി സർക്കാരുകൾ പരിഹാരം കാണണം; സുപ്രീം കോടതി അറിയിച്ചു.

ജനങ്ങൾക്ക് ഇരുവശത്തേക്കും ഉള്ള യാത്രയിൽ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. സമരം ചെയ്യാനുള്ള അവകാശം കർഷകർക്കുണ്ടെന്ന് പറഞ്ഞ കോടതി ഗതാഗതം തടസപ്പെടരുതെന്നും വ്യക്‌തമാക്കി. ജസ്‌റ്റിസ്‌ എസ്‌കെ കൗൾ അധ്യക്ഷനായ ബെഞ്ച് ഹരജി സെപ്റ്റംബർ 20ന് വീണ്ടും പരിഗണിക്കും.

Most Read: യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE