യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും

By Staff Reporter, Malabar News
golden-visa-mammootty-mohanlal
Ajwa Travels

ദുബായ്: യുഎഇ ഭരണകൂടത്തിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.

വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യുഎഇ ഭരണകൂടം നൽകുന്നതാണ് പത്തുവർഷത്തെ ഗോൾഡൻ വിസ. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫാ അൽ ഹമ്മാദിയിൽ നിന്നാണ് താരങ്ങൾ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഇരുതാരങ്ങളും സിനിമാ മേഖലക്ക് നൽകുന്ന സംഭാവന മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.

golden visa

മലയാളിയുടെ പോറ്റമ്മയായ രാജ്യത്തിൽ നിന്നുള്ള ആദരം ഏറെ സന്തോഷം നൽകുന്നതാണെന്ന് മമ്മൂട്ടി പ്രതികരിച്ചു. യുഎഇ ഭരണകൂടത്തിൽ നിന്നുള്ള ഗോൾഡൻ വിസ മലയാള സിനിമയ്‌ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

ഷാരൂഖ് ഖാൻ, സഞ്‌ജയ് ദത്ത് എന്നിവരാണ് ഇതിനു മുൻപ് ഗോൾഡൻ വിസ നേടിയ ഇന്ത്യൻ സിനിമാ താരങ്ങൾ. അതേസമയം പ്രവാസി വ്യവസായി എംഎ യൂസഫലിയാണ് മമ്മൂട്ടിക്കും മോഹൻലാലിലും ഗോൾഡൻ വിസ നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

Most Read: അഫ്‌ഗാനിൽ നിന്ന് 146 ഇന്ത്യക്കാർ കൂടി തിരിച്ചെത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE