റിയാദ്: പുതുതായി രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതോടെ സൗദിയില്‍ ആകെ ആറ് വാക്‌സിനുകള്‍ക്ക് ഔദ്യോഗിക അംഗീകാരമായി. ഫൈസര്‍, കോവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് സൗദി അറേബ്യ അംഗീകരിച്ച മറ്റ് കോവിഡ് വാക്‌സിനുകള്‍.
കോവിഡ് പ്രതിരോധത്തില്‍ ഇവ രണ്ടും സുരക്ഷിതത്വവും ഫലപ്രാപ്‌തിയും നല്‍കുന്നുവെന്ന രാജ്യാന്തര പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് നടപടി. നേരത്തെ ഒരാൾ തന്നെ രണ്ട് വ്യത്യസ്‌ത വാക്‌സിനുകള്‍ സ്വീകരിക്കുന്നതിന് അധികൃതര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ രണ്ട് ഡോസുകള്‍ക്കിടയില്‍ മൂന്നാഴ്‌ച ഇടവേളയുണ്ടാകണം എന്നതാണ് നിബന്ധന.
കോവിഡ് ബാധയില്‍ നിന്ന് മുക്‌തരായവര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലും അവർക്ക് ‘ഇമ്യുണ്‍’ സ്‌റ്റാറ്റസ് ലഭിക്കും. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം രാജ്യത്ത് ജനസംഖ്യയുടെ ഏകദേശം 62.05 ശതമാനം പേർ ആദ്യ ഡോസും 37.70 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ ഒൻപതിനകം ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്‌സിനും നൽകാനുള്ള ശ്രമത്തിലാണിപ്പോള്‍ സൗദി അറേബ്യ.
Read Also: ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തിൽ തീർപ്പാക്കണം; സുപ്രീം കോടതി