സ്വർഗത്തിൽ എത്തിയ സന്തോഷമാണ് കുട്ടികൾക്ക് പാർക്കുകളിൽ എത്തുമ്പോൾ ഉണ്ടാവുക. ഊഞ്ഞാലാടിയും സൈക്കിൾ ചവിട്ടിയും സ്ളൈഡ് ചെയ്തും അവർ ആഘോഷമാക്കും. കുട്ടികളുടെ ഈ കളികളും സന്തോഷവുമെല്ലാം നമുക്ക് പരിചിതമാണ്. എന്നാൽ കൊച്ചു കുട്ടികളെ പോലെ സ്ളൈഡ് ചെയ്ത് കളിക്കുന്ന നായക്കുട്ടിയെ കണ്ടിട്ടുണ്ടോ?
സ്ളൈഡ് ചെയ്ത് കളിക്കുന്ന നായകുട്ടിയുടെ വീഡിയോയാണ് അടുത്തിടെ പുറത്തുവന്നത്. പടിക്കെട്ടിന് വശത്തായി നിർമിച്ചിരിക്കുന്ന ഉയരം കുറഞ്ഞ വരമ്പിലാണ് നായകുട്ടിയുടെ സ്ളൈഡിങ്. ചരിഞ്ഞു നിൽക്കുന്ന ഈ പ്രതലത്തിലൂടെ ഊർന്നിറങ്ങുകയും താഴെ എത്തിയതിന് ശേഷം വീണ്ടും പടിക്കെട്ടുകൾ ഓടി കയറി സ്ളൈഡ് ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
മനുഷ്യരുടെ കുഞ്ഞുങ്ങൾക്ക് ഉണ്ടാവുന്ന അതേ കൗതുകവും സന്തോഷവും കുസൃതിയുമെല്ലാം ഈ നായക്കുട്ടിയിലും കാണാം. ദിവസങ്ങൾക്ക് മുൻപ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എവിടെനിന്നാണ് വീഡിയോ പകർത്തിയത് എന്ന് വ്യക്തമല്ല. എന്തായാലും വീഡിയോ കണ്ടാൽ ആരും കുറച്ചു സമയം അത് നോക്കി നിന്ന് പോവും.
May I cleanse your timeline with a doggy who is living its best life?
Credit: Imgur/Baldeagle33 pic.twitter.com/vSGCBVaxSe
— Danny Deraney (@DannyDeraney) September 27, 2021
Most Read: ‘എന്നെ കാണാനില്ല’; പോലീസിനൊപ്പം തിരച്ചിലിനിറങ്ങി 50കാരൻ






































