ഞാനും കുഞ്ഞല്ലേ, എനിക്കും കാണില്ലേ കളിക്കാൻ ആഗ്രഹം!

By Desk Reporter, Malabar News
baby dog plaiying

സ്വർഗത്തിൽ എത്തിയ സന്തോഷമാണ് കുട്ടികൾക്ക് പാർക്കുകളിൽ എത്തുമ്പോൾ ഉണ്ടാവുക. ഊഞ്ഞാലാടിയും സൈക്കിൾ ചവിട്ടിയും സ്‌ളൈഡ് ചെയ്‌തും അവർ ആഘോഷമാക്കും. കുട്ടികളുടെ ഈ കളികളും സന്തോഷവുമെല്ലാം നമുക്ക് പരിചിതമാണ്. എന്നാൽ കൊച്ചു കുട്ടികളെ പോലെ സ്‌ളൈഡ് ചെയ്‌ത്‌ കളിക്കുന്ന നായക്കുട്ടിയെ കണ്ടിട്ടുണ്ടോ?

സ്‌ളൈഡ് ചെയ്‌ത്‌ കളിക്കുന്ന നായകുട്ടിയുടെ വീഡിയോയാണ് അടുത്തിടെ പുറത്തുവന്നത്. പടിക്കെട്ടിന് വശത്തായി നിർമിച്ചിരിക്കുന്ന ഉയരം കുറഞ്ഞ വരമ്പിലാണ് നായകുട്ടിയുടെ സ്‌ളൈഡിങ്. ചരിഞ്ഞു നിൽക്കുന്ന ഈ പ്രതലത്തിലൂടെ ഊർന്നിറങ്ങുകയും താഴെ എത്തിയതിന് ശേഷം വീണ്ടും പടിക്കെട്ടുകൾ ഓടി കയറി സ്‌ളൈഡ് ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

മനുഷ്യരുടെ കുഞ്ഞുങ്ങൾക്ക് ഉണ്ടാവുന്ന അതേ കൗതുകവും സന്തോഷവും കുസൃതിയുമെല്ലാം ഈ നായക്കുട്ടിയിലും കാണാം. ദിവസങ്ങൾക്ക് മുൻപ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എവിടെനിന്നാണ് വീഡിയോ പകർത്തിയത് എന്ന് വ്യക്‌തമല്ല. എന്തായാലും വീഡിയോ കണ്ടാൽ ആരും കുറച്ചു സമയം അത് നോക്കി നിന്ന് പോവും.

Most Read:  ‘എന്നെ കാണാനില്ല’; പോലീസിനൊപ്പം തിരച്ചിലിനിറങ്ങി 50കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE