പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടവും കവർന്നതായി റിപ്പോർട്. തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്‌തൻ 2012ൽ സമർപ്പിച്ച 55.75 പവൻ തൂക്കമുള്ള സ്വർണക്കിരീടമാണ് കാണാതായത്. ദേവസ്വം രജിസ്‌റ്ററിൽ കിരീടത്തിന്റെ കണക്ക് ഉണ്ടെങ്കിലും ആറൻമുളയിലെ സ്ട്രോങ്ങ് റൂമിലുള്ളത് മുക്കുപണ്ടം എന്നാണ് വിവരം.
സ്വർണക്കൊള്ളയുടെ പശ്‌ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ കണക്കെടുപ്പ് തുടരുന്നതിനിടെയാണ് കിരീടം നഷ്‌ടമായെന്ന കണ്ടെത്തൽ. അന്തിമ പരിശോധനാ റിപ്പോർട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങൾ വ്യക്‌തമാകും. സിസിടിവി ക്യാമറ ഇല്ലാത്ത സ്‌ഥലത്താണ് കിരീടം സൂക്ഷിച്ചിരുന്നത്.
വീഴ്‌ച പരിശോധിക്കുമെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും ദേവസ്വം പ്രസിഡണ്ട് കെ. ജയകുമാർ പറഞ്ഞു. അതേസമയം, ശബരിമലയിലെ സ്വർണക്കിരീടം നഷ്‌ടപ്പെട്ടിട്ടില്ലെന്ന് വ്യക്‌തമാക്കി തിരുവാഭരണ കമ്മീഷണർ രംഗത്തെത്തി. യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കമ്മീഷണർ പറയുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































