കർത്തയുടെ ഡയറിയിൽ സതീശൻ, പിണറായി, ചെന്നിത്തല; ആരോപണവുമായി ഷോൺ ജോർജ്

സിഎംആർഎൽ എംഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ ചില രേഖകൾ പുറത്തുവിട്ടാണ് ഷോൺ ജോർജ് മുഖ്യമന്ത്രി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് അടക്കം കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

By Senior Reporter, Malabar News
Shone George
ഷോൺ ജോർജ്

തിരുവനന്തപുരം: മാസപ്പടി കേസിൽ ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. സിഎംആർഎൽ എംഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ ചില രേഖകൾ പുറത്തുവിട്ടാണ് ഷോൺ ജോർജ് മുഖ്യമന്ത്രി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് അടക്കം കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്.

കർത്ത പണം നൽകിയ രാഷ്‌ട്രീയ നേതാക്കളുടെ പേരാണ് ഡയറിയിൽ ഉള്ളതെന്നാണ് ഷോൺ ജോർജ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്നാണിതെന്നും ഷോൺ അവകാശപ്പെട്ടു. മുഖ്യമന്ത്രി വിഡി സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പി രാജീവ് എന്നിവർ അടക്കമുള്ളവരുടെ പേരുകൾ ഷോൺ സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത രേഖയിലുണ്ട്.

മുഖ്യമന്ത്രി വിഡി സതീശന് അഞ്ചുലക്ഷം രൂപ നൽകിയതായാണ് ഷോൺ പുറത്തുവിട്ട രേഖയിൽ പറയുന്നത്. രമേശ് ചെന്നിത്തല, ഉമ്മൻ‌ചാണ്ടി, ഇബ്രാഹിം കുഞ്ഞു, ഗണേഷ് കുമാർ, ഹൈബി ഈഡൻ, ബെന്നി, കെ. മുരളീധരൻ, പാലോട് രവി, ടിഎം ജേക്കബ്, അൻവർ സാദത്ത്, ജോണി നെല്ലൂർ, കെയർ ഗൗരിയമ്മ, ഷിബു ബേബി ജോൺ, പിണറായി വിജയൻ, എളമരം കരീം, പന്ന്യൻ രവീന്ദ്രൻ, സികെ ചന്ദ്രപ്പൻ, എസ്. ശർമ, എംവി ഗോവിന്ദൻ, പി രാജീവ് തുടങ്ങിയ പേരുകളാണ് ഡയറിയുടെ പേജിലുള്ളത്.

ഇഡി കൊടുത്ത ശുപാർശയിൽ അന്വേഷണം നടത്താൻ പോലീസ് മേധാവിക്ക് സർക്കാർ നിർദ്ദേശം നൽകിയത് നിയമവിരുദ്ധമായ നടപടിയാണെന്ന് ഷോൺ ആരോപിച്ചു. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് കുറ്റാരോപിതർ തന്നെ നിർദ്ദേശിക്കുകയാണ്. വിജിലൻസ് അന്വേഷണത്തിന് വിടാതെ പ്രാഥമിക അന്വേഷണം നടത്തുന്നത് കൂട്ടുകച്ചവടത്തിന്റെ ഭാഗമാണെന്നും ഷോൺ ആരോപിച്ചു.

വിജിലൻസ് അന്വേഷണം വന്നാൽ ഡയറിയിൽ ഉൾപ്പെട്ട മന്ത്രിമാർ രാജിവെക്കേണ്ടി വരും എന്നതുകൊണ്ടാണ് കേസ് ഒതുക്കാൻ ശ്രമിക്കുന്നത്. കേരളത്തിന്റെ തീരവും കരിമണലും കൊള്ളയടിക്കാൻ ഇരുകൂട്ടരും ഒത്താശ ചെയ്‌തതിന്റെ പണമാണ് കൈപ്പറ്റിയിരിക്കുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ കേസ് സിബിഐക്ക് വിടണമെന്നും ഷോൺ ആവശ്യപ്പെട്ടു.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE