കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മാണത്തില്‍ അപാകതയില്ല; നിര്‍മാണ കമ്പനി

By Desk Reporter, Malabar News
KSRTC Terminal Kozhikkod
Ajwa Travels

കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ബലക്ഷയത്തില്‍ പ്രതികരിച്ച് നിര്‍മാണ കമ്പനി. ടെര്‍മിനല്‍ നിര്‍മാണത്തില്‍ അപാകതയില്ലെന്ന് നിര്‍മാണ കമ്പനി വ്യക്‌തമാക്കി. എറണാകുളം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കെവി ജോസഫ് ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആയിരുന്നു കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ പണിതത്.

ഗുണനിലവാര പരിശോധന കൃത്യമായി പൂര്‍ത്തിയാക്കിയാണ് സര്‍ക്കാരിന് കൈമാറിയത്. സര്‍ക്കാര്‍ പൂര്‍ണ തൃപ്‌തി രേഖപ്പെടുത്തിയതാണെന്നും കമ്പനി ഡയറക്‌ടര്‍ കെജെ പോള്‍ പറഞ്ഞു. അറ്റകുറ്റപ്പണിയിലെ വീഴ്‌ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, താന്‍ മന്ത്രിയായിരിക്കെ ആക്ഷേപം ഉണ്ടായിട്ടില്ലെന്ന് മുന്‍ ഗതാഗത വകുപ്പ് മന്ത്രി ജോസ് തെറ്റയില്‍ പറഞ്ഞു. കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ഡിസൈനും പ്ളാനും ശിലാസ്‌ഥാപനവും കഴിഞ്ഞാണ് താന്‍ മന്ത്രിയായത്. തന്റെ കാലത്ത് നിര്‍മാണ പ്രവൃത്തിക്ക് തടസമുണ്ടായിരുന്നില്ല. ആരാണ് കോണ്‍ട്രാക്‌ടര്‍ എന്നുപോലും അറിയില്ലെന്നും തെറ്റയില്‍ പറഞ്ഞു.

അതേസമയം ആറ് മാസത്തിനുള്ളില്‍ ബലക്ഷയം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. കോഴിക്കോട് ബസ് ടെര്‍മിനലിന്റെ നിര്‍മാണത്തില്‍ പാലാരിവട്ടം പാലം മോഡല്‍ അഴിമതി നടന്നോയെന്ന അന്വേഷണമാണ് നടക്കുന്നത്. 50 കോടി വകയിരുത്തിയ പദ്ധതി 2015ല്‍ പൂര്‍ത്തിയായപ്പോള്‍ ചിലവായത് 74.63 കോടിയായിരുന്നു.

National News: രാജ്യത്ത് കൽക്കരി ക്ഷാമമില്ല, ഊർജ പ്രതിസന്ധിയില്ല; വാദിച്ച് കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE