പൂനെ: ഇന്ത്യന്‍ കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥ മരിച്ച നിലയില്‍. മഹാരാഷ്‍ട്രയിലെ മിലിട്ടറി ഇന്റലിജന്‍സ് ട്രെയിനിംഗ് സ്‌കൂള്‍ ആന്‍ഡ് ഡിപ്പോയുടെ പരിസരത്തുള്ള ഔദ്യോഗിക വസതിയിലാണ് 43കാരിയായ ഉദ്യോഗസ്‌ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‍മഹത്യയാണെന്നാണ് ആര്‍മിയുടെയും പോലീസിന്റെയും പ്രാഥമിക നിഗമനം. ചായ കൊടുക്കാന്‍ പോയ ജീവനക്കാരനാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദ്യോഗസ്‌ഥയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: സവർക്കർ ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് സഹായം നൽകിയ വ്യക്‌തി; ഭൂപേഷ് ബാഗൽ







































