ഹരിയാന: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് എംഎല്‍എ സ്‌ഥാനം രാജിവെച്ച ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗതാലക്ക് ഉപതിരഞ്ഞെടുപ്പില്‍ വിജയം. ഹരിയാനയിലെ സിര്‍സ ജില്ലയിലെ ഏല്‍നാബാദ് മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ ഗോപിന്ദ് കന്ദക്കെതിരെയാണ് ചൗതാല മൽസരിച്ചത്. 6,708 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചൗതാലയുടെ വിജയം
തന്റെ വിജയം കര്‍ഷകരുടെ വിജയമാണെന്നും ഡെൽഹി അതിര്‍ത്തികളിലെ സമരവേദികളില്‍ നേരിട്ടെത്തി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുമെന്നും അഭയ് ചൗതാല പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത് കരിനിയമമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 27നാണ് ഹരിയാന സർക്കാരിന്റെ പിന്തുണ പിൻവലിച്ച് അഭയ് ചൗതാല എംഎല്‍എ സ്‌ഥാനം രാജിവെച്ചത്. 2019ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഐഎന്‍എല്‍ഡിയുടെ ഏക അംഗമായിരുന്നു ചൗതാല.
Read also: അന്താരാഷ്‍ട്ര സോളാര്‍ പവര്‍ ഗ്രിഡ്; നിർദ്ദേശിച്ച് ഇന്ത്യ






































