കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചതിനൊപ്പം ബിജെപിക്ക് കെട്ടിവച്ച പണം പോലും നഷ്‌ടമായതായി റിപ്പോർട്. ബിജെപി മൽസരിച്ച നാലിൽ മൂന്ന് സീറ്റിലും അവർക്ക് കെട്ടിവച്ച പണം നഷ്‌ടമായതായി തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം ഡെറിക് ഒബ്രിയാൻ ട്വിറ്ററിൽ കുറിച്ചു.
നാണം കെട്ട തോല്‍വിയാണ് ബിജെപിക്ക് ജനങ്ങള്‍ സമ്മാനിച്ചതെന്ന് ഡെറിക് ഒബ്രിയാൻ പറഞ്ഞു. ദിന്‍ഹാത, ശാന്തിപൂര്‍, ഖര്‍ദ, ഗോസാബ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ശാന്തിപൂരിലൊഴികെ ബാക്കി മൂന്ന് സീറ്റുകളിലാണ് ബിജെപി സ്‌ഥാനാർഥികള്‍ക്ക് കെട്ടിവെച്ച പണം പോയത്.
ഉപതിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലെ 75 ശതമാനം വോട്ടുകളും തൃണമൂലിന് നേടാനായി. 14.5 ശതമാനം വോട്ടാണ് ബിജെപിക്ക് കിട്ടിയത്. സിപിഎമ്മിന് 7.3 ശതമാനം വോട്ട് ലഭിച്ചു.
ദിന്‍ഹാത മണ്ഡലത്തില്‍ 1,64,089 വോട്ടുകള്‍ക്കാണ് തൃണമൂല്‍ ജയിച്ചത്. ഗോസാബ മണ്ഡലത്തില്‍ 1,43,051 വോട്ടുകള്‍ക്കാണ് തൃണമൂലിന്റെ വിജയം. ഖര്‍ദയില്‍ 93832 വോട്ടുകള്‍ക്കും ശാന്തിപൂരില്‍ 64675 വോട്ടുകള്‍ക്കുമാണ് തൃണമൂല്‍ ജയിച്ചത്.
അതേസമയം ബിജെപിയുടേത് അര്‍ഹിച്ച പരാജയമാണെന്ന് പാര്‍ട്ടി വിട്ട ബാബുല്‍ സുപ്രിയോ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് ബിജെപി ബംഗാളില്‍ നേരിട്ടത്.
One point I left out. BJP candidates lost their security deposit in 3 of the 4 seats today ? https://t.co/xoxvqMOIjA
— Derek O’Brien | ডেরেক ও’ব্রায়েন (@derekobrienmp) November 2, 2021
Most Read: പഞ്ചാബ് ലോക് കോൺഗ്രസ്; പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്