ഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് അംഗത്വം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു.
അതീവ വൈകാരികമായി അദ്ദേഹത്തിന്റെ വേദന പ്രകടിപ്പിച്ചു കൊണ്ടുള്ളതാണ് കത്ത്. കോൺഗ്രസിൽ നിന്ന് തനിക്ക് ആഴത്തിൽ മുറിവേറ്റു എന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയത്. താൻ തന്റെ കുഞ്ഞുങ്ങളെ പോലെ സ്‌നേഹിച്ചിരുന്ന ആളുകളിൽ നിന്നാണ് തിരിച്ചടി സംഭവിച്ചത് എന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്‌തമാക്കി.
അതേസമയം, വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്‌തക്കി. നിമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ആത്‌മ വിശ്വാസമുണ്ട്. നിരവധി കോൺഗ്രസുകാർ തന്റെ പാർട്ടിയിലെത്തും. തിരഞ്ഞെടുപ്പിൽ വിജയിച്ച് തന്റെ പാർട്ടി സർക്കാർ ഉണ്ടാക്കും. തിരഞ്ഞെടുപ്പിൽ നവജ്യോത് സിംഗ് സിദ്ദു ഏത് മണ്ഡലത്തിൽ മൽസരിച്ചാലും എതിരായി താൻ ഉണ്ടാകുമെന്നും അമരീന്ദർ പറഞ്ഞിരുന്നു.
Also Read: ദത്ത് വിവാദം; അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു