പീഡനത്തിന് ശേഷം വിദേശത്തേക്ക് കടന്നു; പ്രതി പിടിയിൽ

By Trainee Reporter, Malabar News
arrest news
Ajwa Travels

കാസർഗോഡ്: യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്ത് കടന്നയാളെ പിടികൂടി. കാസർഗോഡ് കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്ത് (23) ആണ് അറസ്‌റ്റിലായത്‌. ഇന്റർപോളിന്റെ സഹായത്തോടെ ഹൊസ്‌ദുർഗ് പോലീസാണ് പ്രതിയെ പിടികൂടിയത്. 2018ൽ ആണ് കേസിനാസ്‌പദമായ സംഭവം. പീഡനത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതിക്കായി ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിൽ മുസഫറലി യുഎഇ പോലീസിന്റെ പിടിയിലായ വിവരം സ്‌റ്റേറ്റ് ഇന്റർപോൾ ലെയിസൺ ഓഫിസർ കൂടിയായ ഐജി  സ്‌പർജൻകുമാറിനെ അറിയിച്ചതോടെയാണ് അറസ്‌റ്റന് വഴി തെളിഞ്ഞത്. ഇന്ത്യൻ കോൺസുലേറ്റ് വഴി ഡൽഹിയിൽ എത്തിച്ച പ്രതിയെ ഹൊസ്‌ദുർഗ് പോലീസ് സബ് ഇൻസ്‌പെക്‌ടർ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Most Read: പനമരത്ത് കാട്ടാനയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE