കോഴിക്കോട്: ഭൂമിയുടെ നഷ്‌ടപരിഹാര തുക തിരിമറി നടത്തിയ സംഭവത്തിൽ റിപ്പോർട് തേടി ജില്ലാ കളക്‌ടർ. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി ഏറ്റെടുത്ത മൂന്നര സെന്റ് സ്‌ഥലത്തിന്റെ വിലയായ 44.23 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകിയതിൽ തിരിമറി നടത്തിയ സംഭവത്തിലാണ് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഢി റിപ്പോർട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവത്തിൽ റവന്യൂ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട് രണ്ടാഴ്‌ചക്കകം സർപ്പിക്കാനാണ് കളക്‌ടറുടെ നിർദ്ദേശം. റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിയുടെ നഷ്‌ടപരിഹാര തുക മറ്റൊരാൾക്ക് കൈമാറിയെന്ന് കാണിച്ച് എസ് ദുര്ഗ നൽകിയ പരാതിയിലാണ് കളക്‌ടർ അന്വേഷണത്തിന് ഉത്തരവിട്ടത്.
തനിക്ക് ലഭിക്കേണ്ട പണം മറ്റൊരാൾക്ക് തിരിമറി നടത്തിയെന്നാണ് ദുർഗ നൽകിയ പരാതിയിൽ പറയുന്നത്. ഉത്തരമേഖലാ റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. റിപ്പോർട് ലഭിച്ച ശേഷം പരിശോധിച്ച് നടപടി എടുക്കുമെന്ന് കളക്‌ടർ അറിയിച്ചു.
Most Read: അട്ടപ്പാടിയിൽ വൻ മണിചെയിൻ തട്ടിപ്പ്; ലക്ഷങ്ങൾ നഷ്‌ടപ്പെട്ടതായി പരാതി






































