കാസർഗോഡ്: ഉദുമയിൽ നവവധു 125 പവൻ ആഭരങ്ങളുമായി ആൺസുഹൃത്തിനൊപ്പം സ്‌ഥലം വിട്ടതായി പരാതി. കളനാട്ട് നിന്ന് പൂച്ചക്കാട്ടെക്ക് വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് 125 പവൻ ആഭരങ്ങളുമായി കാസർഗോഡ് സന്തോഷ് നഗറിലെ സുഹൃത്തുമായി സ്‌ഥലം വിട്ടത്. സംഭവത്തിൽ യുവതിക്കും സുഹൃത്തിനുമെതിരെ ബന്ധുക്കൾ ബേക്കൽ പോലീസിൽ പരാതി നൽകി.
അതിരാവിലെ ഭർതൃവീടിന്റെ സമീപത്ത് നിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ കർണാടകയിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ ചുമതലയുള്ള ബേക്കൽ പോലീസ് ഇൻസ്‌പെക്‌ടർ യുപി വിപിൻ പറഞ്ഞു.
Most Read: പാലക്കാടും റാഗിങ് പരാതി; ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ടതിന് വിദ്യാർഥിക്ക് മർദ്ദനം






































