കാസർഗോഡ്: പള്ളിപ്പുഴയിൽ കടന്നൽ കുത്തേറ്റ് ആറുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പളളിപ്പുഴയിലെ ഇംതിയാസിന്റെ മകൻ അഹമ്മദ് നജാദ് (3), ഇംതിയാസിന്റെ സഹോദരൻ മിസ്‌ഹബിന്റെ മകൾ സുൽഫ ഫാത്തിമ (2) എന്നിവരാണ് മംഗളൂരു ആശുപത്രിയിൽ ഉള്ളത്.
ഇംതിയാസിന്റെ മാതാവ് ആമിന (52), മൗവ്വലിലെ കൗലത്ത് (50), കുഞ്ഞബ്‌ദുല്ലയുടെ ഭാര്യ സഫരിയ (52), പാലക്കുന്നിലെ റാബിയയുടെ മകൾ സൈനബ എന്നിവർക്കും കടന്നൽ കുത്തേറ്റു. ഇവർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. തെങ്ങിന്റെ മുകളിൽ കൂടുകൂട്ടിയ കടന്നലുകൾ മടൽ ഇളകി വീണതോടെ കൂട്ടത്തോടെ ഇളകി കുട്ടികൾ ഉൾപ്പടെയുള്ളവരെ കുത്തുകയായിരുന്നു.
Most Read: നീരൊഴുക്കിൽ വർധന; ഇടുക്കിയിൽ ജലനിരപ്പ് 2,400.06 അടിയിലെത്തി






































