ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകണം; സർക്കാരിനോട് ദേവസ്വം ബോർഡ്

By News Desk, Malabar News
Makaravilak Festival; Additional police deployment to ensure security
Rep. Image
Ajwa Travels

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്. രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

സന്നിദാനത്ത് എത്തുന്നവർക്ക് 12 മണിക്കൂർ വരെ കഴിയാൻ മുറികൾ അനുവദിക്കണം. നെയ്യഭിഷേകം സാധാരണ രീതിയിലാക്കണം. നീലിമല വഴി ഭക്‌തരെ അനുവദിക്കണം. ജലനിരപ്പ് കുറയുന്നത് അനുസരിച്ച് പമ്പയിൽ സ്‌നാനം അനുവദിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. വിഷയത്തിൽ അടുത്ത അവലോകന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചു.

Also Read: ജവാദ് ചുഴലിക്കാറ്റ്; ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE