തിരുവനന്തപുരം: ശബരിമല തീർഥാടകർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്. രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
സന്നിദാനത്ത് എത്തുന്നവർക്ക് 12 മണിക്കൂർ വരെ കഴിയാൻ മുറികൾ അനുവദിക്കണം. നെയ്യഭിഷേകം സാധാരണ രീതിയിലാക്കണം. നീലിമല വഴി ഭക്‌തരെ അനുവദിക്കണം. ജലനിരപ്പ് കുറയുന്നത് അനുസരിച്ച് പമ്പയിൽ സ്‌നാനം അനുവദിക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. വിഷയത്തിൽ അടുത്ത അവലോകന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചു.
Also Read: ജവാദ് ചുഴലിക്കാറ്റ്; ജാഗ്രത വേണമെന്ന് മന്ത്രി കെ രാജന്‍