ഫറോക്കിലെ ഹാർഡ്‌വെയർ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം

By Trainee Reporter, Malabar News
A huge fire broke out in car showroom in Thrissur
Representational Image
Ajwa Travels

കോഴിക്കോട്: ഫറോക്കിലെ ഹാർഡ്‌വെയർ മൊത്ത വിതരണ സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഫറോക്ക് നഗരസഭയിൽ ഉൾപ്പെടുന്ന പേട്ട തുമ്പപ്പാടം ‘പെർഫെക്‌ട് മാർക്കറ്റിങ്’ എന്ന ഹാർഡ്‌വെയർ മൊത്തവ്യാപാര സ്‌ഥാപനത്തിന്റെ സംഭരണ കേന്ദ്രത്തിലാണ് തീപിടിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം.

മീഞ്ചന്തയിൽ നിന്നുള്ള അഞ്ച് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. കേന്ദ്രം പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ഒരു കോടിയോളം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. കരിയംകണ്ടി മൊയ്‌തീൻ കുട്ടിയുടെ ഉടമസ്‌ഥതയിൽ ഉള്ളതാണ് സ്‌ഥാപനം.

തുമ്പപ്പാടം മൻമ്പ ഉൽഉലും കെട്ടിടത്തിലാണ് സ്‌ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതിനോട് ചേർന്ന് നമസ്‌കാര പള്ളിയും നിരവധി വീടുകളും സ്‌ഥിതി ചെയ്യുന്നുണ്ട്. ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലാണ് വീടുകൾ തിങ്ങിനിറഞ്ഞ സ്‌ഥലത്ത്‌ കൂടുതൽ നാശനഷ്‌ടങ്ങൾ ഒഴിവാക്കാനായത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല.

Most Read: ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; പിജി ഡോക്‌ടർമാർ സമരത്തിൽനിന്ന് പിൻമാറണം- ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE