കൈക്കൂലി കേസ്; ടൂറിസം വകുപ്പിലെ ജീവനക്കാർക്കെതിരെ നടപടി

By News Desk, Malabar News
Fall in train ticket booking; The travel agency was fined one lakh
Rep. Image
Ajwa Travels

മംഗളൂരു∙ കൈക്കൂലി കേസിൽ ടൂറിസം വകുപ്പിലെ 2 ജീവനക്കാർക്കെതിരെ നടപടി. മംഗളൂരുവിൽ ടൂറിസം വകുപ്പ് അസിസ്‌റ്റന്റ് ഡയറക്‌ടർ ആയിരുന്ന യു ജിതേന്ദ്ര, കരാർ അടിസ്‌ഥാനത്തിൽ കംപ്യൂട്ടർ ഓപ്പറേറ്ററായിരുന്ന അനുഷ്‌ക എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

ജിതേന്ദ്രയ്‌ക്ക് 7 വർഷം തടവും 30,000 രൂപ പിഴയും അനുഷ്‌കയ്‌ക്ക് 3 വർഷം തടവും 10,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. ടൂറിസ്‌റ്റ് ടാക്‌സി വാങ്ങുന്നതിനും ടൂറിസം മേഖലയിൽ ബിസിനസ് ആരംഭിക്കുന്നതിനും ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് സർക്കാർ 2 ലക്ഷം രൂപ വരെ സബ്‌സിഡി അനുവദിക്കുന്നുണ്ട്. ഇതു പ്രകാരം ടാക്‌സി വാങ്ങിയയാൾക്ക് സബ്‌സിഡി അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്നാണു ജിതേന്ദ്രയ്‌ക്ക് എതിരായ കേസ്. ഇതിനു കൂട്ടു നിന്നതിനാണ് അനുഷ്‌കയ്‌ക്ക് എതിരെ കേസെടുത്തത്.

Also Read: വിവാഹവാഗ്‌ദാനം നൽകി കോടികളുടെ തട്ടിപ്പ്; മലയാളി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE