ബെംഗളൂരു: കർണാടകയിൽ ഞായറാഴ്‌ച അഞ്ച് ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അറിയിച്ചു. ഇതോടെ സംസ്‌ഥാനത്തെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 13 ആയി.
ധാർവാഡ്, ഭദ്രാവതി, ഉഡുപ്പി, മംഗളൂരു എന്നിവിടങ്ങളിലാണ് പുതുതായി രോഗബാധ സ്‌ഥിരീകരിച്ചത്. രോഗബാധിതരിൽ ഒരാൾ പുരുഷനും മറ്റ് നാല് പേർ സ്‌ത്രീകളുമാണ്.
അതേസമയം, ഒമൈക്രോണ്‍ വ്യാപന തീവ്രത കൂടിയാല്‍ ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാമെന്ന് വിദഗ്ധര്‍ സൂചന നല്‍കിയിട്ടുണ്ട്. രാജ്യത്താകമാനമായി ഒമൈക്രോണ്‍ രോഗബാതിതരുടെ എണ്ണം വര്‍ധിക്കുകണ്. രാജ്യത്തെ 24 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍ ആണെന്നും, ജാഗ്രത പാലിക്കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ലോകത്തിലെ 89 രാജ്യങ്ങളില്‍ ഇതുവരെ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചുവെന്നും ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നുവെന്നും ലോകാരോഗ്യ സംഘടന നേരത്തെ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ പുതിയ വകഭേദമായ ഒമൈക്രോണിന്റെ തീവ്രത എത്രത്തോളമെന്ന് അറിയാന്‍ ഇനിയും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും ഡബ്‌ള്യുഎച്ച്ഒ പറയുന്നു.
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ നവംബർ 25ന് ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി റിപ്പോർട് ചെയ്യപ്പെട്ടത്.
Most Read: ഗുജറാത്തിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 400 കോടിയുടെ ഹെറോയിൻ








































