ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ല, ഡിജെ പാർട്ടിക്ക് വിലക്ക്; നിയന്ത്രണങ്ങളുമായി ചെന്നൈ

By News Desk, Malabar News
Ajwa Travels

ചെന്നൈ: കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണം. മറീന, ബെസന്ത് നഗർ, നീലങ്കരൈ എന്നീ ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ലെന്നും ഇവിടെ പാർക്കിങ് നിരോധിച്ചതായും പോലീസ് അറിയിച്ചു. ഹോട്ടൽ, റിസോർട്ട് എന്നിവിടങ്ങളിലെ സംഗീത, ഡിജെ പാർട്ടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അപ്പാർട്ടുമെന്റുകളിലെ ആഘോഷങ്ങൾക്കും നിയന്ത്രണം ബാധകമാണ്.

ഡിസംബർ 31ന് രാത്രി ഒൻപത് മണിക്ക് ശേഷം ഈ പ്രദേശങ്ങളിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ കാമരാജ് റോഡ്, മറീന ബീച്ച് റോഡ്, ബെസന്ത് നഗർ ഏലിയേറ്റ് റോഡ് എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. ഭക്ഷണശാലകൾ രാത്രി 11 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിലെ ജീവനക്കാർ രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചവർ ആയിരിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ 11 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകളുടെ എണ്ണം 45 ആയി ഉയർന്നു. ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്.

Also Read: തണുത്ത് വിറച്ച് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ശീതതരംഗത്തിന് വീണ്ടും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE