തണുത്ത് വിറച്ച് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ശീതതരംഗത്തിന് വീണ്ടും സാധ്യത

By Team Member, Malabar News
North India Again In Cold Wave Alert
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്‌തമായിരിക്കുമെന്നും, രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നീ സംസ്‌ഥാനങ്ങളിൽ ജനുവരി 2 വരെ ശീതതരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മൂടൽമഞ്ഞും, ഇടിമിന്നലോട് കൂടിയ നേരിയ മഴയും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഉണ്ടാകുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. അതേസമയം ഡെൽഹിയിലെ താപനില 9.4 ഡിഗ്രിയായി കുറഞ്ഞു. ഡെൽഹിയിൽ മൂടിയ കാലാവസ്‌ഥ തുടരുമെന്നും ചാറ്റൽമഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 20ആം തീയതി 4.6 ഡിഗ്രി വരെയാണ് ഡെൽഹിയിൽ കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. കൂടാതെ ഹരിയാന, പഞ്ചാബ്, രാജസ്‌ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തിയിരുന്നു. 2.6 ഡിഗ്രിയാണ് രാജസ്‌ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. എന്നാൽ പഞ്ചാബിലും ഹരിയാനയിലും ഒരു ഡിഗ്രിയിലും താഴെയാണ് അന്ന് രേഖപ്പെടുത്തിയത്.

Read also: മലബാർ ഭാഗത്തേക്കുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പുതുവർഷത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE