മലബാർ ഭാഗത്തേക്കുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പുതുവർഷത്തിൽ

By Trainee Reporter, Malabar News
A sleeper coach was also provided on the Rajyarani Express
Representational Image
Ajwa Travels

കണ്ണൂർ: ലോക്ക്‌ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന വടക്കേ മലബാർ ഭാഗത്തേക്കുള്ള നാല് പാസഞ്ചർ ട്രെയിനുകൾ പുതുവർഷത്തിൽ സർവീസുകൾ ആരംഭിക്കുന്നു. പാസഞ്ചർ ട്രെയിനുകൾ അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനുകളായാണ് സർവീസ് നടത്തുക. അതിനാൽ തന്നെ എക്‌സ്‌പ്രസ് നിരക്ക് നൽകേണ്ടി വരും. സീസൺ ടിക്കറ്റുകാർക്ക് പഴയ നിരക്ക് തന്നെ തുടരും.

മംഗളൂരു-കോഴിക്കോട് പാസഞ്ചർ, കോഴിക്കോട്-കണ്ണൂർ പാസഞ്ചർ, കണ്ണൂർ-ചെറുവത്തൂർ പാസഞ്ചർ എന്നിവ ജനുവരി മൂന്നിനും, ചെറുവത്തൂർ-മംഗളൂരു പാസഞ്ചർ ജനുവരി നാലിനുമാണ് സർവീസുകൾ ആരംഭിക്കുക. മംഗളൂരു സെൻട്രലിൽ നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് 8.02ന് കണ്ണൂരും 10.15ന് കോഴിക്കോടും എത്തുന്ന തരത്തിലാണ് മംഗളൂരു-കോഴിക്കോട് പാസഞ്ചർ സർവീസ് നടത്തുക.

കോഴിക്കോട് നിന്ന് ഉച്ചയ്‌ക്ക് 2.05ന് പുറപ്പെട്ട് വൈകിട്ട് 4.30ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ഓടുക. കണ്ണൂരിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെട്ട് 6.35ന് ചെറുവത്തൂരിൽ എത്തുന്ന തരത്തിലാണ് കണ്ണൂർ-ചെറുവത്തൂർ പാസഞ്ചറിന്റെ സമയക്രമം. രാവിലെ 6.20ന് പുറപ്പെട്ട് 8.30ന് മംഗളൂരുവിൽ എത്തുന്ന തരത്തിലാണ് ചെറുവത്തൂർ-മംഗളൂരു പാസഞ്ചറിന്റെ സർവീസ്.

Most Read: ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഇന്ന് സമാപനം; നടി മഞ്‌ജു വാര്യർ ചടങ്ങ് ഉൽഘാടനം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE