കോഴിക്കോട്: ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിന് ഇന്ന് സമാപനം. ഓൺലൈനിലൂടെ സിനിമാ താരം മഞ്‌ജു വാര്യർ സമാപന ചടങ്ങ് ഉൽഘാടനം ചെയ്യും. 27ന് ആണ് ബേപ്പൂർ ജലമേള ആരംഭിച്ചത്. നടന്‍ മമ്മൂട്ടി ആണ് ഓണ്‍ലൈനായി ഉൽഘാടനം ചെയ്‌തത്. മൂന്ന് ദിവസമായി ബേപ്പൂർ പുലിമൂട്ടിൽ നടക്കുന്ന ഫെസ്‌റ്റിന് നിവധിപേരാണ് എത്തുന്നത്. ആദ്യദിനം നാവിക സേനയുടെ അഭ്യാസപ്രകടനവും നാടന്‍ തോണികളുടെ തുഴച്ചില്‍ മൽസരവും വലയെറിയല്‍ മൽസരവുമെല്ലാം നടന്നു.
ഉൽഘാടനത്തോട് അനുബന്ധിച്ച് രക്ഷാപ്രവര്‍ത്തന ദൗത്യം, ഇന്ത്യന്‍ നേവി പ്രദര്‍ശിപ്പിച്ചു. ഇതിന് പിന്നാലെയാണ് തദ്ദേശിയര്‍ക്കായുള്ള ഡിങ്കി ബോട്ട് റേസും വലയെറിഞ്ഞുള്ള മീന്‍ പിടുത്ത മൽസരവും അരങ്ങേറിയത്. ഏഴിമല മ്യൂസിക് ബാന്റായിരുന്നു പരിപാടിയിലെ മറ്റൊരു ആകര്‍ഷണം. കൂടാതെ, പട്ടം പറത്തൽ, കയാക്കിങ്, ഫുഡ് ഫെസ്‌റ്റ്, ഫ്ളയിങ് ബോർഡ് പ്രദർശനം, കോസ്‌റ്റ് ഗാർഡിന്റെ കപ്പൽ കാഴ്‌ചകൾ തുടങ്ങിയ നിരവധി ഇനങ്ങളാണ് ജലമേളയുടെ ആകർഷണം.
ജലമേളയിലൂടെ ടൂറിസം മേഖലയുടെ കുതിപ്പാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യൻ നാവികസേനയുടെ അഭിമാന താരമായ കമാൻഡർ അഭിലാഷ് ടോമിയാണ് ഇവന്റ് ക്യുറേറ്റർ. ജെല്ലിഫിഷ് വാട്ടർസ്‌പോൺസർ ആണ് സാഹസിക വാട്ടർ സ്‌പോർട്‌സ് ഇനങ്ങൾ നടത്തിയത്. ബേപ്പൂര്‍ എംഎല്‍എ കൂടിയായ ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ഒന്നാമത് ബേപ്പൂര്‍ ഫെസ്‌റ്റ് നടന്നത്. വരും വർഷങ്ങളിലും ഫെസ്‌റ്റ് നടത്തുമെന്ന് മന്ത്രി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Most Read: ഓട്ടോ- ടാക്‌സി പണിമുടക്ക്; തൊഴിലാളികളുമായി മന്ത്രിയുടെ ചർച്ച ഇന്ന്