ഓട്ടോ- ടാക്‌സി പണിമുടക്ക്; തൊഴിലാളികളുമായി മന്ത്രിയുടെ ചർച്ച ഇന്ന്

By News Desk, Malabar News
Auto-taxi fare hike
Representational Image
Ajwa Travels

തിരുവനന്തപുരം: ഓട്ടോ- ടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്. സംയുക്‌ത ട്രേഡ് യൂണിയൻ നാളെ സംസ്‌ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച പശ്‌ചാത്തലത്തിലാണ് ചർച്ച. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരും ചർച്ചയിൽ പങ്കെടുക്കും. ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്‌സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങുന്നത്.

ഇന്ധനവില വർധനയുടേയും അവശ്യസാധനങ്ങളുടെ വില കുതിച്ചുയുന്ന സാഹചര്യത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിസന്ധിയിലാണ്. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ- ടാക്‌സി നിരക്ക് പുതുക്കുക, പഴയ വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമായി നീട്ടുക, ഇ- ഓട്ടോ റിക്ഷയ്‌ക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ മുന്നോട്ടുവെച്ചിരിക്കുന്നത്.

Also Read: അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗം; നിരീക്ഷണം ശക്‌തമാക്കി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE