ഓട്ടോ-ടാക്‌സി ചാർജ് വർധന; സംഘടനകളുമായി 29ന് മന്ത്രി ചര്‍ച്ച നടത്തും

By Desk Reporter, Malabar News
Increase in auto-taxi charges
Ajwa Travels

തിരുവനന്തപുരം: ഓട്ടോ-ടാക്‌സി ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു 29ന് ചര്‍ച്ച നടത്തും. രാവിലെ 10ന് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫിസിൽ വച്ചാണ് ചര്‍ച്ച. ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരും ചർച്ചയിൽ പങ്കെടുക്കും. ചാർജ് വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ നൽകിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തിലാണ് യോഗം ചേരുന്നത്.

ഡിസംബർ 30ആം തീയതി പണിമുടക്ക് നടത്താൻ ഓട്ടോ-ടാക്‌സി തൊഴിലാളികൾ തീരുമാനിച്ച സാഹചര്യത്തിൽ കൂടിയാണ് മന്ത്രി ചർച്ച നടത്താൻ തയ്യാറായത്.

ആനുപാതികമായി ഓട്ടോ-ടാക്‌സി നിരക്ക് പുതുക്കി നിശ്‌ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങുന്നത്. സംസ്‌ഥാനത്തെ മുഴുവൻ ഓട്ടോ-ടാക്‌സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഓട്ടോ-ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ്‌ യൂണിയൻ വ്യക്‌തമാക്കി.

Most Read:  മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മമതയുടെ ട്വീറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE